ഐ.എസ്.ഐ.എസ് ബന്ധം: 17കാരൻ ഉൾപ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു

single-img
23 January 2019

മഹാരാഷ്ട്രയിൽ തീവ്രവാദ വിരുദ്ധ സേന 17കാരൻ ഉൾപ്പെടെ 9 പേരെ ഐഎസ് ഐഎസ് ബന്ധത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്തു. ഒരു രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇവരെ ഇന്നാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും, മൊബൈൽ ഫോണുകളും, ഹാർഡ് ഡിസ്‌ക്കുകളും പോലീസ് പിടിച്ചെടുത്തു.

ഡിസംബർ 26ന് എൻഐഎ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ 17 ഇടങ്ങളിലായി നടത്തിയ തിരച്ചിലിൽ 25 കിലോ സ്ഫോടകവസ്തുക്കളും, 150 റൗണ്ട് വെടിയുണ്ടകളും, 12 കൈത്തോടുകളും ബോംബ് നിർമാണത്തിന് ആവശ്യമായ സാമഗ്രികളും, ഏഴര ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ഇന്ന് ഉണ്ടായ അറസ്റ്റ്.