മാപ്പ്: മായാവതിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബിജെപി എംഎൽഎ മാപ്പു പറഞ്ഞു

single-img
21 January 2019

ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനു പിന്നാലെ ബിജെപി എംഎൽഎ മാപ്പു പറഞ്ഞു. യുപിയിലെ മുഗൾസാരയിൽ നിന്നുള്ള എംഎൽഎ സാധനാ സിംഗാണ് മാപ്പപേക്ഷിച്ചിരിക്കുന്നത്.

ആരെയും അധിക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നുവെന്നും അവർ പറഞ്ഞു. 1995 ജൂണ്‍ 5 ന് ഗസ്റ്റ്ഹൗസിൽ വച്ച് നടന്ന ദൗർഭാഗ്യകരമായ സംഭവത്തിന് ശേഷം ബിജെപി മായാവതിക്ക് നൽകിയ പിന്തുണ ഓർമിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അവർ പറഞ്ഞു.

സ്വന്തം മണ്ഡലത്തില്‍ നടന്ന പൊതു യോഗത്തിലായാിരുന്നു ബിഎസ്പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ സാധനയുടെ പരാമര്‍ശങ്ങള്‍.മായാവതി അധികാരത്തിനു വേണ്ടി മാനം വിറ്റയളാണെന്നും അവര്‍ സ്ത്രീത്വത്തിനു അപമാനം ആണെന്നുമായിരുന്നു പ്രസ്താവന.

സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിഎസ്പി നേതാവ് രാമചന്ദ്രഗുഹ ഇവർക്കതിരെ പൊലീസ് കേസ് ഫയൽ ചെയ്യുകയും ചെയ്തു. വിഷയത്തിൽ ഇടപെട്ട മനുഷ്യാവകാശ കമ്മീഷനും നോട്ടീസയച്ചതോടെയാണ് സാധനാ സിംഗിന്റെ മാപ്പപേക്ഷ എത്തിയത്.