മന്‍മോഹന്‍ സിങ് ആക്‌സിഡൻ്റല്‍ പ്രധാനമന്ത്രിയെങ്കില്‍ മോദി ആക്‌സിഡൻ്റാണെന്നു പ്രകാശ് രാജ്

single-img
13 January 2019

മന്‍മോഹന്‍ സിങ് ആക്‌സിഡൻ്റല്‍ പ്രധാനമന്ത്രിയെങ്കില്‍ മോദി ´ആക്‌സിഡൻ്റ് ´’ പ്രധാനമന്ത്രിയാണെന്ന് നടൻ പ്രകാശ് രാജ് . മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള ചിത്രത്തിന്റെ പേര് ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയെങ്കില്‍ മോദി ‘ആക്‌സിഡന്റ്’ പ്രധാനമന്ത്രിയാണ്- അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവേയാണ് പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കി മോദിയെയും ബിജെപി സർക്കാരിനെയും വിമർശിച്ച്  രംഗത്തെത്തിയത്.

പാര്‍ലമെന്റില്‍ ചിരിച്ച ഒരു എംഎല്‍എയെ ശൂര്‍പ്പണഖ എന്ന് വിളിച്ച് ബിജെപി അപമാനിച്ചു. എന്നാല്‍ നിര്‍മല സീതാരാമന്‍ സംസാരിച്ചതിനെ പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ സ്ത്രീയെ അപമാനിച്ചു എന്ന് പറഞ്ഞ് ഇതേ കൂട്ടര്‍ തന്നെ രംഗത്തെത്തിയതും  അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ഒരുതരം കള്ളക്കളിയാണ്. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതില്‍ നിന്നു കാണാനാകുന്നതെന്നും പ്രകാശ് രാജ് കൂട്ടി ചേർത്തു.രാജ്യത്തെ വ്യവസ്ഥിതിക്കെതിരെ സംസാരിക്കുമ്പോള്‍ ചിലരെങ്കിലും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടാറുണ്ട്. പക്ഷെ പേടിയില്ല. നഷ്ടപ്പെടാന്‍ എനിക്കൊന്നുമില്ലെന്നും  അദ്ദേഹം പറഞ്ഞു.

എനിക്ക് നഷ്ടപ്പെട്ടാൽഅത് താങ്ങാന്‍ കഴിയും. അതുപോലെ ഭീഷണികള്‍ നേരിടാനുള്ള ശക്തിയുണ്ട്. ഇത്രയും കാലം നേടിയ പേരും കഴിവും  ഇന്നും ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.