കടകള്‍ തുറന്നാല്‍ അടപ്പിക്കും: നാളത്തെ ഹര്‍ത്താല്‍ എന്തുവിലകൊടുത്തും വിജയിപ്പിക്കുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി

തിരുവനന്തപുരം: ശബരില യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നാളെ ആഹ്വനം ചെയ്ത ഹര്‍ത്താല്‍ എന്തുവിലകൊടുത്തും വിജയിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന നേതാവിന്റെ ഭീഷണി. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിജെപി നേതാവ് പി. രഘുനാഥിന്റെ ഭീഷണി. കടകള്‍ തുറക്കാനുള്ള തീരുമാനം ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും രഘുനാഥ് പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീന്‍ ആണ് അറിയിച്ചത്. … Continue reading കടകള്‍ തുറന്നാല്‍ അടപ്പിക്കും: നാളത്തെ ഹര്‍ത്താല്‍ എന്തുവിലകൊടുത്തും വിജയിപ്പിക്കുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി