യുഎഇയില്‍ മലയാളി യുവതി മരിക്കാനിടയായ വാഹനാപകടം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം

റാസല്‍ഖൈമയിലെ കറാനില്‍ വാഹനാപകടത്തില്‍ മലയാളി യുവതി ദിവ്യ മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. സ്ലോവാക്യയിലെ ബ്രറ്റിസ്ലാവയിലെ അപകടമാണ് റാസല്‍ഖൈമയിലെ അപകടം എന്ന പേരില്‍ പ്രചരിക്കുന്നത്. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഉയര്‍ന്ന് പോയ ബിഎംഡബ്ല്യു തുരങ്കത്തില്‍ ഇടിച്ച് മറിയുന്നതാണ് വീഡിയോയിലുള്ളത്. തുരങ്കത്തിന്റെ മുകളിലെ ഭിത്തിയിലിടിച്ച ബിഎംഡബ്ലു 360 ഡിഗ്രിയില്‍ മറിയുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ വാഹനത്തിനുള്ളിലുളളവര്‍ ജീവനോടെയുണ്ടെന്ന് പറയില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യത്തോടുള്ള പ്രതികരണം. എന്നാല്‍ വാഹനം … Continue reading യുഎഇയില്‍ മലയാളി യുവതി മരിക്കാനിടയായ വാഹനാപകടം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം