ധൈര്യമുണ്ടെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യൂവെന്ന് വീമ്പിളക്കിയ എം.ടി.രമേശിനെ തള്ളിപ്പറഞ്ഞ് ശ്രീധരന്‍പിള്ള

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്ന ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസ്താവനയെ തള്ളി ശ്രീധരന്‍പിള്ള രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ വികാര പ്രകടനങ്ങളാണെന്നും ആലങ്കാരിക പ്രയോഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. വികാരമുള്ള അണികള്‍ അവരുടെ വികാരം പ്രകടിപ്പിച്ചെന്നിരിക്കും. അതൊക്കെ ആലങ്കാരിക ഭാഷയാണ്. പൊലീസ് ഒരു കേസെടുത്താല്‍ അതിന്റെ കേസ് നടപടികളുമായിട്ട് മുന്നോട്ട് പോകുന്നത് വൈരുദ്ധ്യമാണെന്ന സമീപനത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ച് തള്ളുന്നു. മനുഷ്യമനസിലേക്ക് കടന്ന് ചെല്ലുന്ന വികാര പ്രസംഗങ്ങള്‍ നടത്തുന്നത് രാഷ്ട്രീയത്തില്‍ ഗുണകരമല്ല. … Continue reading ധൈര്യമുണ്ടെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യൂവെന്ന് വീമ്പിളക്കിയ എം.ടി.രമേശിനെ തള്ളിപ്പറഞ്ഞ് ശ്രീധരന്‍പിള്ള