60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇനി ഭരണം രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണം അവശേഷിച്ചിരുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍കൂടി പാര്‍ട്ടി വീണതോടെ കോണ്‍ഗ്രസ് ഭരണം രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഒതുങ്ങി. പഞ്ചാബ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും മാത്രമാണ് നിയമസഭകളില്‍ കോണ്‍ഗ്രസ് ഭരണം. കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിച്ചതോടെ ഇന്ത്യയൊട്ടാകെ ഏതാണ്ട് പൂര്‍ണമായി ബിജെപിയുടെ കാവിപ്പതാകയ്ക്കുള്ളിലായി. ഒറ്റയ്ക്കും സഖ്യമായും ഇന്ത്യയുടെ വടക്കേ അറ്റമായ ജമ്മു കശ്മീര്‍ മുതല്‍ തെക്ക് കര്‍ണാടകവരെയും പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് അരുണാചല്‍പ്രദേശ് വരെയും ബിജെപിയുടെ കാവിപ്പതാകയുടെ അധികാരത്തിന് കീഴിലായി … Continue reading 60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇനി ഭരണം രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം