ലിഗയുടെ മരണം കൊലപാതകം?; മരിച്ചത് ശ്വാസംമുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ലിഗ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം. ഇതവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അന്തിമ നിഗമനം രാസപരിശോധനാ ഫലം കിട്ടിയശേഷം മാത്രമേ വെളിവാകൂ. മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം കണ്ടെത്തി ആറ് ദിവസമാകുമ്പോഴും ദുരൂഹതകള്‍ നീക്കാനാവാതെ അന്വേഷണസംഘം വലയുകയാണ്. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതാണു പ്രധാന കാരണം. കേസില്‍ നിര്‍ണായകമാകുന്ന … Continue reading ലിഗയുടെ മരണം കൊലപാതകം?; മരിച്ചത് ശ്വാസംമുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍