ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പ്; പോലീസിന്റെ വാദങ്ങള്‍ പൊളിച്ച് ഡോക്ടര്‍മാരുടെ മൊഴിയും പുറത്ത്

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കേ യുവാവ് മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പാണെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന പൊലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. പൊലീസ് ഭാഷ്യം പ്രകാരം ശ്രീജിതിന് പരുക്കേറ്റത് ആറാംതീയതിയിലെ സംഘര്‍ഷത്തിലാണ്. അതുപക്ഷെ ഉച്ചക്ക് പന്ത്രണ്ടരക്ക് മുന്‍പായിരുന്നു. എസ്പിയുടെ സ്‌ക്വാഡ് ദേവസ്വംപടിയിലെ വീട്ടില്‍കയറി ശ്രീജിതിനെ പിടികൂടിയത് അന്ന് രാത്രി 11മണിക്കുശേഷമായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കണ്ടെത്തിയത് പോലെയുള്ള മാരകമായ … Continue reading ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പ്; പോലീസിന്റെ വാദങ്ങള്‍ പൊളിച്ച് ഡോക്ടര്‍മാരുടെ മൊഴിയും പുറത്ത്