രാവിലെ 06.40 ന് പ്രഭാതഭക്ഷണം; ഉച്ചയ്ക്ക് 2.25 ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ ഉച്ചഭക്ഷണം: ഇന്ന് നിരാഹാരമാണെന്ന് പറഞ്ഞിരുന്ന മോദിയുടെ ഭക്ഷണ മെനു പുറത്ത്

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും നടത്തുന്ന നിരാഹാര സമരത്തിനെതിരെ കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. നിരാഹാര ദിവസത്തെ മോദിയുടേയും അമിത്ഷായുടേയും ഭക്ഷണത്തിന്റെ മെനുവാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് എസ് സുര്‍ജേവാല പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രയുടെ വിവരങ്ങളടങ്ങിയ കുറിപ്പിനൊപ്പമാണ് ഭക്ഷണത്തിന്റെ മെനുവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുടെ രാവിലത്തെ ഭക്ഷണം ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തിലും ഉച്ചഭക്ഷണം ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണെന്നും മെനു പറയുന്നു. രാവിലെ 06.40നാണ് മോദിയുടെ പ്രഭാതഭക്ഷണം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം ഉച്ചക്ക് 02.25നാണെന്നും ഭക്ഷണ … Continue reading രാവിലെ 06.40 ന് പ്രഭാതഭക്ഷണം; ഉച്ചയ്ക്ക് 2.25 ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ ഉച്ചഭക്ഷണം: ഇന്ന് നിരാഹാരമാണെന്ന് പറഞ്ഞിരുന്ന മോദിയുടെ ഭക്ഷണ മെനു പുറത്ത്