ഷുഹൈബ് വധത്തില്‍ കലങ്ങിമറിഞ്ഞ് നിയമസഭ: മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെയും ആദിവാസി യുവാവ് മധുവിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ ഷുഹൈബിന്റെ ചിത്രങ്ങളുള്ള പ്‌ളക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബഹളത്തിനിടെ ചോദ്യോത്തരവേള തുടരാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചെങ്കിലും അധികം നീണ്ടില്ല. തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കി. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും അത് നല്‍കുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞെങ്കിലും അംഗങ്ങള്‍ ശാന്തരായില്ല. സ്പീക്കറുടെ ഇരിപ്പിടത്തിന് മുമ്പില്‍ കൂട്ടമായി … Continue reading ഷുഹൈബ് വധത്തില്‍ കലങ്ങിമറിഞ്ഞ് നിയമസഭ: മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി