കോണ്‍ഗ്രസ് വരുത്തിയ തെറ്റുകള്‍ ബിജെപി സര്‍ക്കാര്‍ തിരുത്തുകയാണെന്ന് മോദി

ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസിന്റെ നയങ്ങളാണെന്നും കോണ്‍ഗ്രസ് സംരക്ഷിച്ചത് ഒരു കുടുംബത്തിന്റെ മാത്രം താത്പര്യങ്ങളാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റേത് വിഭജനത്തിന്റെ രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് വരുത്തിയ തെറ്റുകള്‍ ബിജെപി സര്‍ക്കാര്‍ തിരുത്തുകയാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആന്ധ്രാപ്രദേശിനെ വിഭജിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാലത്തു മൂന്നു സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോള്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിച്ചതിന്റെ ഫലം വര്‍ഷങ്ങളായിട്ടും ഇന്ത്യ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും … Continue reading കോണ്‍ഗ്രസ് വരുത്തിയ തെറ്റുകള്‍ ബിജെപി സര്‍ക്കാര്‍ തിരുത്തുകയാണെന്ന് മോദി