വന്‍തോതില്‍ നികുതിവെട്ടിച്ചുവെന്ന് പരാതി; ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

single-img
19 April 2017

ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഫിനാന്‍സിന്റെ രാജ്യത്തെ വിവിധ ശാഖകളില്‍ ഒരേസമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നു രാവിലെ രാവിലെ എട്ടുമണി മുതലാണ് റെയ്ഡ് ആരംഭിച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലുമുളള ശാഖകളിലാണ് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ റെയ്ഡ് നടത്തുന്നത്. ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വീടുകളിലും ആദയനികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്.

ഗോകുലം ഫിനാന്‍സ് വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി ആദായനികുതി വകുപ്പിന് നേരത്തേ പരാതികള്‍ ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ മാസങ്ങളായി ആദായനികുതി വകുപ്പ് ഗോകുലം ഫിനാന്‍സിനെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നാണ് സൂചനകള്‍. അതിനുപിന്നാലെയാണ് ഇന്നു രാവിലെ മുതല്‍ റെയ് ആരംഭിച്ചിരിക്കുന്നത്.

ഗോകുലം ഫിനാന്‍സിന്റെ കേരളത്തിലെ പ്രധാനപ്പെട്ട 30 ശാഖകളിലും തമിഴ്‌നാട്ടിലെ 25 ശാഖകളിലും പരിശോധന നടക്കുന്നുണ്ട്. പരിമൊധന സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.