വേദനയില്‍ നിന്നും ചിരി ഉത്പാദിപ്പിച്ച് പ്രേക്ഷകര്‍ക്കു സമ്മാനിച്ച ‘മുന്‍ഷി വേണു’ കളമൊഴിഞ്ഞു

single-img
13 April 2017

മലയാള സിനിമാ- ടിവി പ്രേക്ഷകര്‍ക്കു പരിചിത മുഖമായിരുന്ന മുന്‍ഷി വേണു അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചാലക്കുടിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയകണ് അന്ത്യം സംഭവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ആക്ഷേപഹാസ്യ പരിബപാടിയായ മുന്‍ഷിയിലെ ആദ്യകാല അഭിനേതാവ് കൂടിയായിരുന്നു വേണു. അതുവഴിയാണ് അദ്ദേഹത്തിന് മുന്‍ഷി വേണുഎന്ന പേരു ലഭിച്ചത്. മുന്‍ഷിക്കു പുറമേ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലെയും സ്ഥിരി സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

അസുഖംമൂലം അഭിനയത്തില്‍ നിന്നും അവധിയെടുത്ത വേണുവിന്റെ അവസാന നാളുകള്‍ ദുരിത പൂര്‍ണ്ണമായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ കൈയിലെ പണം ചികിത്സയ്ക്കു മാത്രമായി ചെലവഴിക്കേണ്ട നിലയിലായിരുന്നു അദ്ദേഹം. അവിവാഹിതനായ വേണു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ചികിത്സയിലായതോടെ ലോഡ്ജില്‍ വാടക കൊടുക്കാനും കഴിഞ്ഞിരുന്നില്ല.

ആശുപത്രിയിലാകുന്നതിനു മുമ്പ് മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലാണു വേണു കഴിഞ്ഞിരുന്നത്. വൃക്കമാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടും സാമ്പത്തിക ബാധ്യതമൂലം അതിനു കഴിയാതെ വരികയായിരുന്നു. വേണുവിന്റെ അവസ്ഥയറിഞ്ഞ് നടന്‍ മമ്മൂട്ടിയും രാജീവ് പിള്ളയും സഹായവുമായി എത്തിയിരുന്നു.

തിരുവനന്തപുരം സ്വദേശിയായ വേണുവിന്റെ മുഴുവന്‍ പേര് വേണു നാരായണന്‍ എന്നാണ്. ഇരുന്നോേറാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഛോട്ടാ മുംബൈയിലെ ‘മോനേ ഷക്കീല വന്നോ’ എന്ന വേണുവിന്റെ ചോദ്യം ഏറെ കൈയടി നേടിയിരുന്നു.