പുതുചരിത്രമെഴുതാന്‍ കേരള ക്രിക്കറ്റ് ടീ വരുന്നു; ടീമിനെ ഇനി ഇതിഹാസ താരം ഡെവ് വാട്‌മോര്‍ പരിശീലിപ്പിക്കും

single-img
9 April 2017

കൊച്ചി: മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവതാരങ്ങള്‍ക്ക് കേരള ടീമില്‍ അവസരം നല്‍കുമെന്ന് കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ഡെവ് വാട്‌മോര്‍. ‘ഏറ്റെടുത്തിരിക്കുന്ന ചുമതല വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും പ്രതീക്ഷയുളവാക്കുന്നതാണ്.പ്രതിഭയുള്ള കായികതാരങ്ങാണ് കേരളത്തിലുള്ളതെന്നും ഭാവി താരങ്ങള്‍ക്ക് അവസരം നല്‍കിയാലേ ക്രിക്കറ്റിന് വളര്‍ച്ചയുണ്ടാകുമെന്നും’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മികച്ച കായിക സംസ്‌കാരമുള്ള സംസ്ഥാമാണ് കേരളം.അതിനാല്‍ തന്നെ കൂടുതല്‍ഉത്തരവാദിത്തങ്ങളും ഉണ്ട്. ക്രിക്കറ്റിനു മാത്രമല്ല, എല്ലാ കായികയിനങ്ങള്‍ക്കും ഇവിടെ നേട്ടമുണ്ട് എന്നുള്ളത് ഈ നാടിന്റെ മഹത്വം ചൂണ്ടിക്കാണിക്കുന്നു. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും മികച്ചതാണ്.പ്രതിഭയുള്ള കായികതാരങ്ങളുടെ നീണ്ടനിര തന്നെയുണ്ട് കേരളത്തില്‍. ഇവരുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനാണ് കെസിഎയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 6 മാസത്തേക്കാണ് വാട്ട്‌മോറുമായുള്ള കരാറെങ്കിലും ഇത് 3 വര്‍ഷമായി ദീര്‍ഘിപ്പിക്കാനുള്ള വഴികളും കെസിഎ തേടുന്നുണ്ട്. ജൂണോടെ ആരംഭിക്കുന്ന പരിശീലനത്തിന് 35 ലക്ഷം രൂപയാണ് വാട്ട്‌മോറിന്റെ പ്രതിഫലം. സീനിയര്‍,ജൂനിയര്‍ ടീമുകളെ മാത്രമല്ല കേളത്തിലെ കോച്ചുകള്‍ക്കും ഇദ്ദേഹത്തിന്റെ പരിശീലനം ലഭ്യമാക്കും.ഇതിനായി കോച്ചുമാരുടെ ഒരു പട്ടികയും തയ്യാറാക്കുന്നുണ്ട്.