കോപ്പ അമേരിക്ക: ഇക്വഡോറിനെ വീഴ്‌ത്തി അമേരിക്ക സെമിയില്‍

single-img
17 June 2016

copa-america-centenario-us-ecuador-soccer-2be64869b1dffafdകോപ്പ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെതിരെ യു.എസ്.എക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ തകര്‍ത്തത്. ഇരു പകുതികളിലുമായിട്ടായിരുന്നു ഗോളുകള്‍. രണ്ടു ടീമിലെയും ഓരോരുത്തര്‍ വീതം ചുവപ്പു കാര്‍ഡ്‌ കണ്ട മത്സരത്തില്‍ പത്തു പേരുമായിട്ടായിരുന്നു രണ്ടു ടീമും കളി മുഴുവിച്ചത്‌.ഇക്വഡോറിനെതിരായ വിജയത്തോടെ യു.എസ്.എ സെമി ഫൈനല്‍ ഉറപ്പിച്ചു.
ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തുകയും ഡെംപ്‌സിയുടെ ഒരു ഗോളിന്‌ മുന്നിലെത്തുകയും ചെയ്‌ത അമേരിക്കയെ രണ്ടാം പകുതിയില്‍ മികച്ച പ്രകടനത്തോടെ ഇക്വഡോര്‍ തിരിച്ചടിച്ചെങ്കിലും വിജയം അകന്നു നിന്നു.