സൗദി രാജാവ് സല്‍മാന്‍ ബില്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഹാരമായി നല്‍കിയത് കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയുടെ സ്വര്‍ണത്തില്‍ പണിത മാതൃക

single-img
4 April 2016

Cheramar

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജാവ് സല്‍മാന്‍ ബില്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന് ഉപഹാരമായി നല്‍കിയത് കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയുടെ സ്വര്‍ണത്തില്‍ പണിത മാതൃക. രാജാവിന് നല്‍കിയ പള്ളിയുടെ മാതൃകയും ചിത്രവും പള്ളിയെക്കുറിച്ചുള്ള വിവരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയാണ് തൃശൂര്‍ ജില്ലയിലെ ചേരമാന്‍ മസ്ജിദ് എന്നും പുരാതന കാലത്തെ ഇന്ത്യ-സൗദി ബന്ധത്തിന്റെ തെളിവാണ് മസ്ജിദെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.

സൗദി രാജാവുമായി കൂടിക്കാള്ച നടത്താന്‍ റോയല്‍ പാലസില്‍ എത്തിയ മോദിക്ക് രാജകീയ സ്വീകരണമാണ് ലഭിച്ചത്. തീവ്രവാദ ഭീഷണിയെ യോജിച്ചു നേരിടുന്നതു സംബന്ധിച്ചാണ് ഇരുരാജ്യങ്ങളും പ്രധാനമായും ചര്‍ച്ച ചെയ്തത്.