മലയാറ്റൂര്‍ തിരുനാളിനോടനുബന്ധിച്ച് സൗജന്യ ആംബുലന്‍സ് സര്‍വ്വീസുമായി ബോബി ഫാന്‍സ് ക്ലബ്; വിശ്വാസികള്‍ക്കൊപ്പം ചെലവഴിച്ച് അവര്‍ക്ക് കഞ്ഞി വിളമ്പി ഡോ.ബോബി ചെമ്മണൂര്‍

single-img
26 March 2016

Malayattoor News- 26-03-2016

കാല്‍വരിയില്‍ യേശുവിന്റെ കഷ്ടാനുഭവ യാത്രയെ സ്മരിച്ച് മലയാറ്റൂര്‍ മലകയറിയ 5000 പേര്‍ക്ക് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ കഞ്ഞി വിളമ്പുകയുണ്ടായി. കൂടാതെ കാല്‍വരിയില്‍ ക്രിസ്തുദേവന്‍ കുരിശുമരണം വരിച്ച ദുഃഖവെള്ളി ദിനമായ ഇന്നലെ മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ബോബി ഫാന്‍സ് ക്ലബ്ബ് സൗജന്യ ആംബുലന്‍സ് സര്‍വ്വീസും നടത്തി.