2500 ശുചീകരണത്തൊഴിലാളികള്‍ ഒരേ മനസ്സോടെ തിരുവനന്തപുരം നഗരത്തില്‍നിന്നും കോരിമാറ്റിയത് ടണ്‍ കണക്കിന് മാലിന്യം

single-img
24 February 2016

City-Corp-Workers

2500 ശുചീകരണത്തൊഴിലാളികള്‍ ഒരേ മനസ്സോടെ തിരുവനന്തപുരം നഗരത്തില്‍നിന്നും കോരിമാറ്റിയത് ടണ്‍ കണക്കിന് മാലിന്യം. ആറ്റുകാല്‍ പൊങ്കാല തീര്‍ന്ന് മണിക്കൂറുകള്‍ക്കകം നഗരത്തിലെ പ്രധാന റോഡുകള്‍ കഴുകി വൃത്തിയാക്കിയാണ് അവര്‍ നഗരം വിട്ടത്. നഗരസഭ നിയോഗിച്ച 2500 ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കെടുത്തു.

ഏകദേശം 80 ലോഡ്് മാലിന്യമാണ് ഈ രീതിയില്‍ നഗരസഭ നീക്കം ചെയ്തത്. ഇതില്‍ പത്തുലോഡ്് പ്ലാസ്റ്റിക്കും ഉള്‍പ്പെടുന്നു. ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ്. മാലിന്യ നീക്കത്തിനായി 65 വാഹനങ്ങളെ നിയോഗിച്ചിരുന്നു. രാത്രി പത്തോടെ കൃതൃമ മഴയില്‍ റോഡു കഴുകി പൊടിപടലങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.

എന്റെ നഗരം സുന്ദര നഗരം പദ്ധതിഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് ആറ്റുകാല്‍ പൊങ്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ തുടക്കം കുറിച്ചത്്. ിതിന്റെ ഭാഗമായി പ്ലാസ്റ്റിക്്, കടലാസിലുള്ള ഡിസ്‌പോസിബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ആദ്യമേ ശ്രമം തുടങ്ങിയിരുന്നു. ശുചിത്വ മിഷന്‍, ജില്ലാ ഭരണകൂടം, ഭക്ഷ്യസുരക്ഷാ വിഭാഗം, ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് എന്നിവരോടൊപ്പം നഗരസഭയും ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വലിയ പ്രചാരണം നടത്തി.

ഇതിന്റെ ഭാഗമായി അമ്മയ്‌ക്കൊരു ഗ്ലാസ് പദ്ധതി നടപ്പാക്കിയാണ് നഗരസഭ മാതൃകയായത്. പൊതുജനങ്ങളില്‍ നിന്ന്്് സംഭാവനയായി സ്റ്റീല്‍ ഗ്ലാസുകളും സ്റ്റീല്‍ പ്ലേറ്റുകളും ശേഖരിച്ച് അന്നദാനം നടത്തുന്ന ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കും ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. സ്റ്റീല്‍ ഗ്ലാസുകളും സ്റ്റീല്‍ പ്ലേറ്റുകളും മാത്രം അന്നദാനത്തിനായി വിനിയോഗിച്ച്് നിരവധി സംഘടനകള്‍ നഗരസഭയുടെ ഉദ്യമത്തില്‍ പങ്കാളികളായി. അതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്് പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. പ്ലാസ്റ്റിക്്് രഹിത പൊങ്കാല എന്ന നഗരസഭയുടെ ആശയത്തിന് എല്ലാവിഭാഗം ജനങ്ങളില്‍ നിന്നും വലിയ പിന്തുണയും സഹകരണവും ലഭിച്ചതായി മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.

ഇനിമുതല്‍ ഇത്തരത്തിലുള്ള ഉത്സവ പരിപാടികളും ആഘോഷ പരിപാടികളും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളതെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിന് സഹകരിച്ച നഗരസഭാ ജീവനക്കാര്‍ക്കും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നന്ദി അറിയിക്കുന്നതായും പ്രശാന്ത് പറഞ്ഞു.