സൈനികരുടെ വീരമൃത്യു ആത്മഹത്യയ്ക്ക് തുല്യമാണെന്നും ശത്രുക്കളെ വധിക്കുന്നത് കൊലപാതകമാണെന്നും സ്വാമി നിത്യാനന്ദ

single-img
20 February 2016

nityananda

നടി രഞ്ജിതയുമായി ബന്ധപ്പെട്ട ലൈംഗികാപവാദത്തില്‍ തമിഴ് മാധ്യമങ്ങള്‍ സി ഡി പുറത്ത് വിട്ടതിലൂടെ വിവാദത്തില്‍ പെട്ട നിത്യാനന്ദ പുതിയ വിവാദവുമായി രംഗത്ത്. ഇത്തവണ ഇന്ത്യന്‍ സൈനികരെയാണ് സ്വാമി അധിക്ഷേപിച്ചിരിക്കുന്നത്. സൈനികരുടെ വീരമൃത്യു ആത്മഹത്യയ്ക്ക് തുല്യമാണെന്നാണ് നത്യാനന്ദ പ്രസ്താവ നടത്തിയത്.

ബംഗളുരുവിലെ ഒരു ആത്മീയ പ്രഭാഷണത്തിനിടെയാണ് സൈനികരുടെ ജീവത്യാഗത്തെ നിത്യാനന്ദ വിലകുറച്ച് കണ്ടത്. നിത്യാനന്ദയ്ക്കെതിരേ കര്‍ണ്ണാടകയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സൈനികര്‍ ശത്രുക്കളെ വധിക്കുന്നത് കൊലപാതകമാണെന്നും സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നത് ആത്മഹത്യയായി കണക്കാക്കണമെന്നുമായിരുന്നു നിത്യാന്ദ പറഞ്ഞത്.

ചില മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കിയതിന് പിന്നാലെ അനേകം കന്നഡ സംഘടനകള്‍ സ്വാമിക്കെതിരേ രംഗത്ത് വന്നു. വിവാദ സ്വാമിയെ സംസ്ഥാനത്ത് നിന്നു തന്നെ പുറത്താക്കണമെന്നായിരുന്നു സംഘടനകള്‍ ആവശ്യപ്പെട്ടത്.
സംഭവം വന്‍ വിവാദമായതോടെ നിത്യാനന്ദ പ്രസ്താവന തിരുത്തി. സൈനികരോട് നല്ല ബഹുമാനം ഉണ്ടെന്നും രാജ്യം സുരക്ഷിതമായിരിക്കുന്നത് സൈനികര്‍ കാരണമാണെന്നും അദ്ദേഹം പ്രസ്താവന തിരുത്തി പറഞ്ഞിട്ടുണ്ട്.