ഫേസ്ബുക്കിലൂടെ മുസ്ലീം വിരുദ്ധ പോസ്റ്റിട്ട ഡിഎസ്പിയെ സസ്‌പെന്റ് ചെയ്തു

single-img
15 February 2016

DSP

ആസാമില്‍ ഫേസ്ബുക്കില്‍ മുസ്‌ലിം വിരുദ്ധ പോസ്റ്റിട്ട ഡിഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. കാര്‍ബി അംഗ്ലോംഗ് ജില്ലയിലെ ഡിഎസ്പി അഞ്ജന്‍ ബോറയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അഞ്ജന്‍ ബോറയ്‌ക്കെതിരെ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.

മുസ്ലീങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രകോപനകരമായ പോസ്റ്റിട്ട ഡിഎസ്പി മുസ്‌ലിം പള്ളികളിലെ ബാങ്കുവിളി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഡിഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട അഭിഭാഷകന്‍ അമന്‍ വാഹുദ് പോസ്റ്റ് ഷെയര്‍ ചെയ്തതോടെ സംഭവം വിവാദമായത്. പോസ്റ്റ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഡിഎസ്പിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ പോസ്റ്റിട്ട കാര്യം ഡിഎസ്പി നിഷേധിച്ചു. തന്റെ ഫേസ്റ്റ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും, അത് ചെയ്തവരാണ് മുസ്ലീം വിരുദ്ധ പോസ്റ്റിട്ടതെന്നുമാണ് അഞ്ജന്‍ ബോറ പറയുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.