കുട്ടുകാരിയേ പീഡിപ്പിച്ച സ്വന്തം പിതാവിനെ പോലീസിലേല്‍പ്പിച്ച് പതിനൊന്നുകാരി

single-img
29 January 2016

CHILD-RAPE_0

കൂട്ടുകാരിയെ തന്റെ പിതാവ് പീഠിപ്പിച്ചെന്ന വിവരമറിഞ്ഞ് പതിനൊന്നുകാരിയായ മകള്‍ അത് മൂടിവെയ്ക്കാന്‍ ശ്രമിച്ചില്ല. കുറ്റവാളി, അത് പിതാവായാലും അയാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അവള്‍ തീരുമാനിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സംഭവം മറ്റെങ്ങുമല്ല, കേരളത്തില്‍ തന്നെയാണ്.

തിരുവനന്തപുരം കാട്ടാക്കട ആമച്ചാല്‍ സ്വദേശി അജയനാണ് മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. ജനുവരി 16 ന് വീട്ടില്‍ കളിക്കാനെത്തിയ മകളുടെ കൂട്ടുകാരിയെ അജയന്‍ രഹസ്യമായി പീഡിപ്പിക്കുയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇതറിഞ്ഞ മകള്‍ തന്റെ കൂട്ടുകാരിക്കൊപ്പം സ്‌കൂളിലെ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ അധ്യാപകള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അജയനെ അറസ്റ്റു ചെയ്യുകയായിരുന്നു. മുമ്പ് ഗാര്‍ഹിക പീഡനത്തിന് അജയനെതിരെ ഭാര്യ നല്‍കിയ കേസ് നിലനില്‍ക്കുകയാണ്.