ഭൂമിതട്ടിപ്പുകേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് രാജസ്ഥാന്‍ പോലീസിന്റെ ക്ലീന്‍ ചിറ്റ്

single-img
27 January 2016

robert-vadra1

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്ക്, വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തില്‍ രാജസ്ഥാന്‍ പോലീസിന്റെ ക്ലീന്‍ ചിറ്റ്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് ഭൂമി അനുവദിച്ചത് ചട്ടം മറികടന്നാണെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ഇടപാടി വദ്രയുടെ കമ്പനി ചതിക്കപ്പെടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

രാജസ്ഥാനിലും ഹരിയാനയിലും സോണിയ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്ര ഭൂമി കൈയേറിയെന്ന ബി.ജെ.പി ആരോപണം രാഷ്ട്രീയ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് 2004ല്‍ വസുന്ധരരാജ സിന്ധ്യ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഈ ഇടപാടില്‍ വദ്ര വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം ഇതിന് ഇരയാവുകയായിരുന്നുവെന്നും ഡി.എസ്.പി രാംവതര്‍ സോണി പറഞ്ഞു.

2010ലാണ് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഭൂമി വാങ്ങിയെങ്കിലും 2012ല്‍ അലജെന്‍സി ഫിന്‍ലീസിന് വിറ്റു. സര്‍ക്കാര്‍ ഭൂമി കമ്പനിക്ക് കൈമാറുന്നതിനായി വ്യാജരേഖ ചമച്ച ഒമ്പത് പേരുടെ പേര് റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ആറ് പേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്.