കുട്ടികളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുകയാണ് ഇന്നത്തെ ടിവി സീരിയലുകളെന്ന് കെ.ജെ. യേശുദാസ്

single-img
27 January 2016

YG_Mahendran_Ragasiyam_Parama_Ragasiyam_Drama_Stillsb933e392537752ec79a0149f3817bb77

കുട്ടികളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുകയാണ് ഇന്നത്തെ ടിവി സീരിയലുകളെന്ന് കെ.ജെ. യേശുദാസ് പറഞ്ഞു. അറിവോ ജ്ഞാനമോ വളര്‍ത്തുന്ന ഒന്നും ഇത്തരം സീരിയലുകളില്‍ കാണാനില്ല. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസവും ജ്ഞാനവും കുട്ടികളുടെ മസ്തിഷ്‌കത്തില്‍ വളര്‍ത്താനാണു മാതാപിതാക്കള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൊച്ചിന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യേശുദാസ്. ഫോര്‍ട്ട്‌കൊച്ചിയില്‍ കുട്ടികള്‍ക്കു നല്ലവിധത്തില്‍ സംഗീതം പഠിക്കാനുതകുന്ന നല്ല സ്ഥാപനം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അത്തരത്തില്‍ ഒരു സ്ഥാപനമുണ്ടാകുമ്പോള്‍ അതിന് യേശുദാസിന്റെയോ പിതാവിന്റെയോ പേരിടണമെന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സ്ഥാപനം ഉണ്ടാക്കുന്നതിനുള്ള എല്ലാ സഹായവും തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

തന്നെ സംബന്ധിച്ച് സംഗീതത്തില്‍ നിന്നു വിട്ടുപോകുക എന്നതു വിഷമകരമായ ഒരു കാര്യമാണെന്നും അത്രത്തോളം സംഗീതം വലിയ ലഹരിയായി തന്നെ കീഴടക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചു കര്‍ണാടകസംഗീതം. ദൈവത്തില്‍ നിന്നു തനിക്കു ലഭിച്ച വരദാനമാണ് സംഗീതമെന്നും യേശുദാസ് സൂചിപ്പിച്ചു.

സൊസൈറ്റി പ്രസിഡന്റ് കെ.ജി. ലോറന്‍സ് അധ്യക്ഷത വഹിച്ചസമ്മേളനത്തഇല ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ രജതജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു.