ദുബായ് തീപിടുത്തത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങിയവരില്‍ ദുബായ് രാജകുമാരനും

single-img
2 January 2016

Dubai Prince

ദുബായ് തീപിടുത്തത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങിയവരില്‍ ദുബായ് രാജകുമാരനും ഉണ്ടായിരുന്നു. ചിത്രം മൊബൈലില്‍ പകര്‍ത്തിയവര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതോടെ വന്‍ പിന്തുണയാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്.

ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്ത അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഏതെങ്കിലും വിധത്തില്‍ രാജ്യത്ത് ദുരന്തം സംഭവിക്കുമ്പോള്‍ മിക്ക ഭരണാധികാരികളും ഇറങ്ങാന്‍ മടിക്കുമെങ്കിലും ദുബായ് രാജകുമാരന്‍ വ്യത്യസ്തനാകുകയായിരുന്നു.

സുരക്ഷാ സേനയ്‌ക്കൊപ്പം വേഷം മാറി രാജകുമാരനും രംഗത്തിറങ്ങിയത്.