കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജീവന്‍ വെടിഞ്ഞ സന്തോഷ് മഹാദിക്കിന് രാജ്യത്തിന്റെ വീരോചിത യാത്രയയപ്പ്

single-img
20 November 2015

11204882_899265753495470_1470736080083175927_n

കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജീവന്‍ വെടിഞ്ഞ സന്തോഷ് മഹാദിക്കിന് രാജ്യത്തിന്റെ വീരോചിത യാത്രയയപ്പ്. ജമ്മു കാശ്മീരില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് കേണല്‍ സന്തോഷ് ജീവന്‍ വെടിഞ്ഞത്. മഹാരാഷ്ട്രയിലെ സത്താരയില്‍ 21 ഗണ്‍ സല്യൂട്ട് ഉള്‍പ്പെടെയുള്ള പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ സന്തോഷിനു നല്‍കിയാണ് രാജ്യം ആദരം അറിയിച്ചത്.

ജന്മനാടായ പോഗര്‍വാഡി ഗ്രാമത്തില്‍ ആയിരക്കണക്കിനു പേര്‍ സന്തോഷിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, രാഷ്ട്രീയനേതാക്കള്‍, വിരമിച്ച സൈനികര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭീകരര്‍ക്കു നേരെ മുന്‍നിരയില്‍ നിന്നു വെടിയുതിര്‍ക്കുമ്പോഴാണ് സന്തോഷിനു വെടിയേറ്റത്.

41 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസറായ സന്തോഷിന് ഭാര്യയെയും പതിനൊന്നും ഏഴും പ്രായമുള്ള രണ്ടു കുട്ടികളുമുണ്ട്. കുപ്‌വാരയിലെ മണിഗാ വനത്തില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് സന്തോഷിന് വെടിയേറ്റത്.