അന്നൊരു നവംബറില്‍ സി.പി.എമ്മിന്റെ രക്തം കൊണ്ട് ചുവന്ന കൂത്തുപറമ്പില്‍ ഈ നവംബറില്‍ സി.പി.എം നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ എം. വി. രാഘവന്റെ സ്മൃതിമണ്ഡപം ഉദ്ഘാടനം

single-img
6 November 2015

maxresdefault

അന്നൊരു നവംബറില്‍ സി.പി.എമ്മിന്റെ രക്തം കൊണ്ട് ചുവന്ന കൂത്തുപറമ്പില്‍ ഈ നവംബറില്‍ സി.പി.എം നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ എം. വി. രാഘവന്റെ സ്മൃതിമണ്ഡപം ഉദ്ഘാടനം. പയ്യായമ്പലത്ത് എം.വി.ആറിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഒമ്പതിന് ഒമ്പതു മണിക്ക് സ്മൃതിമണ്ഡപം ഉദ്ഘാടനം ഉദ്ഘാടനം സി.എം.പി. നേതാവ് പാട്യം രാജന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിനു ശേഷം സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും.

എം.വി.ആര്‍. ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും 10 മണിക്ക് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സി.എം.പി. ജനറല്‍ സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും. സി.പി.എം പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ വേദിയിലെത്തും.

രണ്ടാഴ്ചകൂടി കഴിഞ്ഞാല്‍ നവംബര്‍ 25ന് കൂത്തുപറമ്പു രക്തസാക്ഷിത്വദിനാചരണം സി.പി.എം ആചരിക്കുമ്പോള്‍ അത് ചരിത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യമാകും. കൂത്തുപറമ്പില്‍ വെടിയേറ്റുമരിച്ച അഞ്ചു ഡി.വൈ.എഫ്.ഐ.ക്കാരുടെ ഓര്‍മയുമായി രക്തസാക്ഷിത്വദിനാചരണം സംഘടിപ്പിക്കുന്ന സി.പി.എം ആ വെടിവെയ്പ്പിനു കാരണക്കാരനായ എം.വി. രാഘവന്റെ പരിപാടി ഏറ്റെടുത്ത് നടത്തുന്നത് കടുത്ത കമ്മ്യൂണിസ്റ്റുകാരുടെപോലും മുഖം ചുളിപ്പിച്ചിട്ടുണ്ട്. എം.വി.ആറിന്റെ മകള്‍ എല്‍.ഡി.എഫ്. സ്ഥനാര്‍ഥിയായതും ഇക്കൂട്ടത്തില്‍ ചേര്‍ത്തുവായിക്കേണ്ട ഒന്നാണ്.