ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കാറുകൊണ്ട് ആക്രമിക്കുന്നത് കണ്ടെന്ന് ഒന്നാം സാക്ഷി അനൂപ്

single-img
27 October 2015

image

ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷി കെ.സി. അനൂപ് ഇന്നു കോടതിയില്‍ വീണ്ടും മൊഴിമാറ്റി. ഇന്നലെ ചന്ദ്രബോസിനെ നിഷാം ആക്രമിക്കുനന്ത് കണ്ടില്ലെന്ന് പറഞ്ഞ അനൂപ് ഇന്ന് പോലീസിന് അന്ന് നല്‍കിയ മൊഴി ആവര്‍ത്തിക്കുകയായിരുന്നു. ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കാറുകൊണ്ട് ആക്രമിക്കുന്നത് കണ്ടെന്നും ഇന്നലെ താന്‍ കോടതിയില്‍ പറഞ്ഞത് കളവാണെന്നും അനൂപ് പറഞ്ഞു. കുറ്റബോധം കൊണ്ടാണ് ഇന്നു സത്യം പറയുന്നതെന്നും അനൂപ് കോടതിയില്‍ പറഞ്ഞു.

ആക്രമിക്കാനുപയോഗിച്ച നിഷാമിന്റെ ആഡംബര കാര്‍ അനൂപ് തിരിച്ചറിഞ്ഞു. ശോഭാ സിറ്റിയില്‍ ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകനായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ അനൂപ്. കേസിലെ പ്രതി മുഹമ്മദ് നിഷാം കാറിടിപ്പിച്ചാണു ചന്ദ്രബോസിനെ കൊലപ്പെടുത്തിയതെന്ന ആദ്യ മൊഴിയാണ് ഇന്നലെ അനൂപ് മാറ്റിപ്പറഞ്ഞത്.