കാന്‍സര്‍ പോലുളള മാരകമായ രോഗത്തിന് ഇടവരുത്തിയേക്കാവുന്ന പാം കര്‍ണല്‍ ഓയിലും പാരഫിന്‍ ഓയിലും അമിത അളവില്‍ ചേര്‍ത്ത പ്രമുഖ കമ്പനികളുടെ പേരിനോട് സാമ്യമുള്ള വ്യാജവെളിച്ചെണ്ണകള്‍ കേരള വിപണിയില്‍ സജീവം

single-img
14 October 2015

sunflower and olive oil in a plastic bottles isolated on white background

ജനങ്ങള്‍ മരിച്ചാലോ ജീവിച്ചാലോ തങ്ങള്‍ക്ക് യാതൊരുപ്രശ്‌നവുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആ ഒരു നിലപാടിലൂന്നി നിന്നുകൊണ്ടാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിവന്ന പരിശോധനകള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചതും സംസ്ഥാനത്തെ വീണ്ടും അനാമരാഗ്യകരമായ ഭക്ഷ്യവസ്തുക്കളുടെ കേന്ദ്രമാക്കി മാറ്റുന്നതും. പ്രമുഖ കമ്പനികളുടെ അപരനാമത്തിലുളള വ്യാജ ഉല്പന്നങ്ങള്‍ വരെ ഇന്ന് വിപണിയില വ്യാപകമായിരിക്കുന്നു. സര്‍ക്കാരിന്റെ സ്വന്തം കേര വെളിച്ചെണ്ണയുടെ അപരന്‍മാര്‍ വരെ വിപണിയിലുണ്ടെന്നു പറയുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകും.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉള്‍പ്പെടെയുളള ഏജന്‍സികള്‍ നടത്തിവന്ന പരിശോധനകള്‍ സര്‍ക്കാരിന്റെ രഹസ്യ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണറിവ്. മുമ്പ് കാന്‍സര്‍ പോലുളള മാരകമായ രോഗത്തിന് ഇടവരുത്തിയേക്കാവുന്ന പാം കര്‍ണല്‍ ഓയിലും പാരഫിന്‍ ഓയിലും അമിത അളവില്‍ ചേര്‍ത്ത വ്യാജവെളിച്ചെണ്ണകള്‍ വില്ക്കുന്നതായി കണ്ടെത്തിയതോടെ റെയ്ഡുകള്‍ വ്യാപകമാക്കിയിരുന്നു. റെയ്ഡുകളെ തുടര്‍ന്ന് വിപണിയില്‍ നിന്നും ശേഖരിച്ച അറുപതോളം കമ്പനികളുടെ വെളിച്ചെണ്ണ സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളില്‍ പരിശോധനക്ക് വിധേയമാക്കുകയും മായം കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനേഴ് ബ്രാന്‍ഡുകള്‍ നിരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പരിശോധന നിലച്ചതോടെ നിരോധിക്കപ്പെട്ട കമ്പനികളുടെ വെളിച്ചെണ്ണകള്‍ പുതിയ രൂപത്തിലും ഭാവത്തിലും വിപണിയില്‍ സജീവമായിരിക്കുയാണ്. കേര പോലുളള പ്രമുഖ ബ്രാന്‍ഡുകളുടെ പേര് വലിപ്പത്തിലും വ്യാജ നാമം ചെറുതായും പ്രിന്റ് ചെയ്ത് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുമ്പോള്‍ ഉപഭോക്താക്കള്‍ വാങ്ങി വഞ്ചിതരാകുന്നു. കിലോക്ക് 65 മുതല്‍ 75 രൂപാ വിലയ്ക്ക് വ്യാജ ശവളിച്ചെണ്ണകള്‍ കടകളില്‍ നല്‍കുമമ്പാള്‍ ഇവ 160 മുതല്‍ 175 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ വാങ്ങുന്നത്.

55 രൂപാ വിലയുളള പാം ഓയിലും 60 രൂപാ വിലയുളള പാം കര്‍ണല്‍ ഓയിലും 35 രൂപാ വിലയുളള പാരഫിന്‍ ഓയിലും 20 രൂപാ വിലയുളള വൈറ്റ് ഓയിലും ഉപയോഗിച്ച് യഥാര്‍ത്ഥ വെളിച്ചെണ്ണയുടെ മണം ലഭിക്കാന്‍ എസന്‍സും ചേര്‍ത്ത് വ്യാജന്‍ നിര്‍മ്മിച്ച് കേരളത്തിലെ ജനങ്ങളെ മാരകരേകാഗികളാക്കാനുള്ള ശ്രമങ്ങള്‍ക്ക് കുട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.