മാരത്തൺ അഭിമുഖത്തിലൂടെ 3000 പേർക്ക് ജോലി നൽകി, യൂസഫലി

single-img
13 October 2015

Usafali

തൃശൂർ: രണ്ടു ദിവസംകൊണ്ട് 30,000 പേരെ അഭിമുഖം നടത്തി, യോഗ്യരായ 3000 പേർക്ക് വിദേശത്ത് ജോലിയും നൽകിയിരിക്കുകയാണ് മാരത്തൺ അഭിമുഖത്തിലൂടെ പ്രമുഖ വ്യവസായി എം.എ യൂസഫലി. ഇക്കഴിഞ്ഞ ശനിയും ഞായറുമായി  ത്രിപ്പയാറിലെ നാട്ടിക എം.എ.പ്രോപ്പർട്ടീസിലായിരുന്നു മാരത്തൺ ഇന്റർവ്യു.

ഗൾഫ് ഇൻഡൊനീഷ്യ  മലേഷ്യ എന്നീ രാജ്യങ്ങളിലുള്ള യൂസഫലിയുടെ വിവിധ വ്യവസായ സ്ഥാപനങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ ജോലിക്കായി തിരഞ്ഞെടുത്തത്.

ശനിയാഴ്ച രാവിലെ 9.30ന് തുടങ്ങിയ അഭിമുഖം വൈകിട്ട് 6.30 വരെ നീണ്ടുനിന്നു. 20000 പേരാണ് ആദ്യദിവസം ജോലി തേടിയെത്തിയത്. ഇവരിൽനിന്ന് 15,000പേരെയാണ് പ്രാഥമികമായി തിരഞ്ഞെടുത്തത്. പിന്നീട് വിദ്യാഭ്യാസ യോഗ്യതയും ഒഴിവും ആധാരമാക്കി 2000 പേരെ തെരെഞ്ഞെടുത്തു. നിലവിൽ യൂസഫലിയുടെയടുക്കൽ ജോലി നോക്കുന്നവരുടെ ബന്ധുക്കൾക്കുള്ള അഭിമുഖമായിരുന്നു ഞായറാഴ്ച നടന്നത്.

ജോലി തേടിയെത്തിയവരുടെ അരികിൽ മുണ്ടുടുത്ത് സാധാരണക്കാരനായാണ് യൂസഫലി എത്തിയത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനാണ് താൻനേരിട്ട് അഭിമുഖം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജോലി തേടി വെള്ളിയാഴ്ച രാത്രിമുതൽക്കെ യുവാക്കൾ എത്തിയിരുന്നു. തൃപ്രയാറിലെലോഡ്ജുകളെല്ലാം നിറഞ്ഞുകവിഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ഉദ്യോഗാർത്ഥികൾ എത്തിയിരുന്നു.

ഉദ്യോഗാർഥികൾകെല്ലാം  ആവശ്യത്തിന് ഭക്ഷണം നൽകാനും യൂസഫലി മടി കാണിച്ചിരുന്നില്ല.