രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഴിമതിക്കു കൂട്ടുനില്‍ക്കേണ്ടി വരുന്നുവെന്നു ഋഷിരാജ് സിംഗ്

single-img
6 October 2015

rishiraj-singh-2

രാജ്യത്ത് 60 ശതമാനത്തിലധികം പേര്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഴിമതിക്കു കൂട്ടുനില്‍ക്കേണ്ടിവരുന്നുവെന്നു ഋഷിരാജ് സിംഗ്. 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതാനുഭവം വെച്ച് ഇന്ത്യ അഴിമതിയുടെ കൂടാരമാണെന്നും ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനം കേരളമാണെ ന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ന്യൂമാന്‍ കോളജിലെ ഇക്കണോമിക്‌സ്- പൊളിറ്റിക്‌സ് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ദ്വിദിന യുജിസി സ്‌പോണ്‍സേര്‍ഡ് നാഷണല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

100 ശതമാനം സാക്ഷരതയിലൂടെ മാത്രമേ അഴിമതി തുടച്ചുനീക്കാനാകൂ എന്നും ഈ ഉദ്യമത്തില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊപ്പം ഉദ്യോഗസ്ഥര്‍ക്കും തുല്യപങ്കുവഹിക്കാനുണെ്ടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.