കാഴ്ചയില്ലാത്ത ഈ പാവങ്ങള്‍ കേഴുന്നു ഈ ലോകത്തോട്; തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് ഒരു ചെറിയ സഹായമൊരുക്കിത്തരാന്‍

single-img
21 September 2015

12041686_934343639963243_1467204395_n

നമ്മളില്‍ എത്ര പേര്‍ കാഴ്ചയില്ലാത്ത ഒരു അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ട്. ഭൂമി മൊത്തവും ഇരിട്ടുലായി നമുക്ക് ചുറ്റും നടക്കുന്നത് ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥ. കേരളത്തില്‍ ഏകദേശം മൂന്നര ലക്ഷത്തോളം കാഴ്ചയില്ലാത്ത മുനുഷ്യരുണ്ട്. ഇവര്‍ക്ക് ഈ ലോകമെന്തെന്നോ ഇവിടെ എന്താണ് നടക്കുന്നതെന്തെന്നോ കേട്ടറിവ് മാത്രമാണ്. ജനിച്ചപ്പോള്‍ മുതല്‍ സ്വന്തം അച്ഛന്‍ എങ്ങനെയിരിക്കും അമ്മ എങ്ങനെയിരിക്കും എന്നറിയാതെ, മകളെയും മകനെയും ഒരു നോക്ക് പോലും കാണാന്‍ കഴിയാതെ എന്തിനു ഈ ഭൂമിയും ആകാശവും എന്തെന്ന് പോലുമറിയാത്ത പാവപ്പെട്ട കുറേ മനുഷ്യര്‍.

കേരളത്തിലെ കാഴ്ച്ചയില്ലാത്തവരുടെ ക്ഷേമത്തിനായി 2007 ല്‍ കോഴിക്കോട് ആസ്ഥാനമാക്കി കേരള ബ്ലൈന്ററ് അസ്സോസ്സിയേഷനു രൂപം നല്‍കുകയും,ഇവര്‍ക്ക് വേണ്ട തൊഴിലുകള്‍ കണ്ടെത്തുകയും ചെയ്തു.എന്നാല്‍ ഭിന്നശേഷി ഉള്ളവരായതിനാല്‍ ഇവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ പിന്തള്ളപ്പെട്ടു.പല പല സര്‍ക്കാരുകള്‍ മാറി മാറി വന്നപ്പോളും ഇവര്‍ക്ക് വാഗ്ദാനങ്ങള്‍ ഒരുപാട് നല്കി എന്നാല്‍ ഒന്നും തന്നെ പ്രാബല്യത്തില്‍ വന്നില്ല.പല രാഷ്ട്രീയ പാര്‍ട്ടികളും ഇവരെ വെറും കാഴ്ച്ചവസ്തുക്കള്‍ ആക്കി.

ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും കഷ്ട്ടപ്പെടുന്ന ഇവര്‍ ഇപ്പോള്‍ ഇവരുടെ അറിവുകള്‍ ഉള്‍ക്കൊണ്ടും കൗണ്‍സിലറുടെ സഹായത്തോടെയും തയ്യാറാക്കിയ പുസ്തകമാണ് ദി റഫറന്‍സ് ബുക്ക് ഓഫ് ഗൈഡ് ലൈന്‍ ടു വിക്ടറി. എല്ലാവരുടെയും പ്രതീക്ഷ ഇപ്പോള്‍ ഇതിലാണ് .ഇതില്‍ നിന്നും കിട്ടുന്ന ലാഭ വരുമാനം കൊണ്ടാണ് ഇനി മുന്നോട്ടുള്ള ഇവരുടെ ജീവിത വരുമാനം കണ്ടെത്തേണ്ടതും. മറ്റ് തൊഴില്‍ സംരഭങ്ങള്‍ക്കു തുടക്കമിടേണ്ടതും.

ഈ പുസ്തകം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നല്‍കാനുള്ള അനുമതി സര്‍ക്കാരില്‍നിന്നും വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ ഈ പുസ്തകം അച്ചടിച്ചു പുറത്തിറക്കുന്നതിന് കുറച്ചധികം ചെലവ് വേണ്ടിവരുന്നു. ഇവരുടെ എല്ലാവരുടെയും പ്രയത്‌നവും പ്രതീക്ഷയും വെറുതെ ആകുമോ എന്നാണ് ഇപ്പോളത്തെ പ്രശ്‌നം.സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കൂട്ടര്‍ക്ക് വേണ്ടി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിച്ചുകൂടേ. ആഡംബര ജീവിതശൈലിയില്‍ ജീവിക്കുന്ന നമുക്ക് ഇത്രയധികം കാഴ്ചശക്തി ഇല്ലാത്തവരുടെ ജീവിതത്തില്‍ ഒരു വെളിച്ചമേകാന്‍ സാധിക്കുകയില്ലേ?

ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനും ഇവര്‍ക്ക്
പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും നമുക്ക് ഒരുമിച്ചു കൈകോര്‍ക്കാം. കേരള ബ്ലൈന്‍ഡ് അസോസിയേഷന്റെ പേരില്‍ 4321 0021 0000 4580 എന്ന അക്കൗണ്ട് നമ്പരില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നാന്‍മിണ്ട ബ്രാഞ്ചില്‍ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പര്‍: വിഷ്ണു- 9747709909