ഇലക്ഷന്‍ കമ്മീഷന്‍ തങ്ങളുടെ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍; അടുത്ത തെരഞ്ഞെടുപ്പ് പട്ടാളത്തെ ഉപയോഗിച്ച് നടത്തുമെന്ന് ബിജെപി നേതാവ്

single-img
21 September 2015

jaiകൊല്‍ക്കത്ത: ഇലക്ഷന്‍ കമ്മീഷന്‍ തങ്ങളുടെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണെന്ന്‍ നടനും ബിജെപി നേതാവുമായ ജെയ് ബാനര്‍ജി. കൂടാതെ അടുത്ത തെരഞ്ഞെടുപ്പ് സൈനിക നിയന്ത്രണത്തിനു കീഴില്‍ നടത്തുമെന്നും  മയൂരേശ്വറില്‍ നടന്ന യോഗത്തിലാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അവിശുദ്ധ ധാരണകളിലൂടെയാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനിയത് സാധിക്കില്ലെന്നും, കാരണം ഇലക്ഷന്‍ കമ്മീഷന്‍ തങ്ങളുടെ കൈയിലാണെന്നും പട്ടാളത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം തങ്ങളുടെ ബുള്‍ഡോസറുകള്‍ ബംഗാളിലേക്കായിരിക്കും ഉരുളുകയെന്നും കേന്ദ്രനേതാക്കള്‍ വ്യക്തമാക്കിയെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എന്തുതരം ബുള്‍ഡോസറുകളാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് മനസിലായില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ അനുബത്ര മൊണ്ടാല്‍ പറഞ്ഞു.