മൂന്നാറില്‍ സംഭവിച്ചതുപോലെ ജനങ്ങളുടെ ചികിത്സാ ആവകാശങ്ങള്‍ നിഷേധിച്ച് നടത്തുന്ന ഡോക്ടര്‍മാരുടെ സമരത്തിനെ ജനങ്ങള്‍ നേരിടുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍

single-img
14 September 2015

02TVTVMDOCTORS_1_1382503g

ജനങ്ങളുടെ ചികിത്സാ ആവകാശങ്ങള്‍ നിഷേധിച്ച് നടത്തുന്ന ഡോക്ടര്‍മാരുടെ സമരം സര്‍ക്കാരിനോടല്ല മറിച്ച് ജനങ്ങളോടാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍. ഈ വര്‍ഷം ഏഴാമത്തെ സമരമാണ് ഇവര്‍ നടത്തുന്നതെന്നും മൂന്നാറില്‍ പെണ്‍ തൊഴിലാളികളാണ് സമരം നടത്താനിറങ്ങിയതെങ്കില്‍ ഡോക്ടര്‍മാരുടെ സമരത്തിനെ ജനങ്ങള്‍ തന്നെ നേരിടുന്ന അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.

സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് കഴിഞ്ഞ ദിവസം ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പേരില്‍ ഷിബു ബേബി ജോണിനെ ഡോക്ടര്‍മാര്‍ ഒന്നടങ്കം ബഹിഷ്‌കരിക്കണമെന്ന് കെ.ജി.എം.ഒ.എ.ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായി മന്ത്രി ഡോക്ടള്‍ര്‍മാരെ രൂക്ഷമായി വിര്‍േശിക്കുകയായിരുന്നു.

കാശിന് ആര്‍ത്തിയില്ലാത്ത ഡോക്ടര്‍മാരെയോ, നല്ല വൈദ്യന്‍മാരെ കൊണ്ടോ തന്റെ ചികിത്സ നടത്തിക്കൊള്ളാമെന്ന് കൂത്തുപറമ്പ് ഗവ.ഐ.ടി.ഐ.യുടെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം സൂചിപ്പിച്ചു.