സാനിയാ മിര്‍സയ്ക്ക് ഖേല്‍രത്‌ന പുരസ്‌കാരവും പി.ആര്‍. ശ്രീജേഷിന് അര്‍ജ്ജുന പുരസ്‌കാരവും സമ്മാനിച്ചു

single-img
30 August 2015

Rajiv-Gandhi-Khel-Ratna-201.jpg.image.784.410

രാജ്യത്തെ ഉയര്‍ന്ന കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ടെന്നിസ് താരം സാനിയ മിര്‍സയ്ക്കക്കും മലയാളികളായ പി.ആര്‍. ശ്രീജേഷിന് അര്‍ജ്ജുന പുൃര്‌സകാരവും രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ ഇന്നു നടന്ന ചടങ്ങിലവണ് പുരസ്‌കാരം വിതരണം ചെയ്തത്. അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാക്കള്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

വോളിബോള്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയ ടിപിപി നായരും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാളുള്‍പ്പെടെയുള്ള പ്രമുഖര്‍ചടങ്ങില്‍ പങ്കെടുത്തു.

PR-Shreejesh.jpg.image.784.410

ഖേല്‍രത്‌ന പുരസ്‌കാര ജേത്രിയായ സാനിയയ്ക്ക് മെഡലും, സര്‍ട്ടിഫിക്കറ്റും, 7.5 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് ശില്‍പവും സര്‍ട്ടിഫിക്കറ്റും 5 ലക്ഷം രൂപയുമാണ് ലഭിക്കുക. സാധാരണയായി വ്യത്യസ്ത കായിക വിഭാഗങ്ങളിലായി 15 താരങ്ങള്‍ക്കാണ് അര്‍ജുന അവാര്‍ഡ് നല്‍കുന്നതെങ്കിലും ഇത്തവണ 17 പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിച്ചത്.

എനേരത്തെ സാനിയയ്ക്ക് പുരസ്‌കാരം നല്‍കാനുള്ള ശുപാര്‍ശയ്‌ക്കെതിരെ പാരാലിംപിക് താരമായ എച്ച്.എന്‍. ഗിരിഷ സര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് സാനിയയ്ക്ക് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കാനുള്ള തീരുമാനം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.