ഫ്രാങ്ക്‌ലിന്‍ ട്രയിന്‍ നിര്‍ത്തിച്ചു, ഒരുകുല ചുവന്ന പൂക്കള്‍കൊണ്ട്

single-img
3 August 2015

franclin.jpg.image.784.410

മംഗളൂരു- മഡ്ഗാവ് ഇന്റര്‍സിറ്റി എക്‌സ്പ്രസിനെയും അതിലുണ്ടായിരുന്ന ആയിരക്കണക്കിന് ജനങ്ങളേയും മൂറുമനെ ഫ്രാങ്ക്‌ലിന്‍ ഫെര്‍ണാണ്ടസ് എന്ന കര്‍ഷന്‍ വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചത് ഒരു കുല ചുവന്ന പൂക്കള്‍ കൊണ്ടായിരുന്നു. കൊങ്കണ്‍ റൂട്ടില്‍ ബോന്തേല്‍ പച്ചനാടിയിലാണു വിള്ളല്‍ വീണ പാളത്തിലൂടെ വരികയായിരുന്ന ട്രെയിന്‍ നിര്‍ത്താനാണ് ഫ്രാങ്ക്‌ലിന്‍ ചുന്ന പൂക്കള്‍ ആയുധമാക്കിയത്.

പച്ചനാടിയില്‍ രാവിലെ 8.20നു പാളം പൊട്ടി അകന്ന നിലയില്‍ കണ്ടെത്തിയത്. പാളം പൊട്ടി ഒന്നര ഇഞ്ചോളം അകന്ന് സമനിരപ്പില്‍ നിന്നു മാറിയ നിലയിലായിരുന്നു. പത്ത് മിനിട്ട് കഴിയുമ്പോള്‍ ഇതുവഴി ഇന്റര്‍സിറ്റി എക്‌സ്പ്രസെത്തുമെന്നറിയാവുന്ന ഫ്രാങ്കലിന്‍ തന്റെ സഹോദരനെ വിവരം അറിയിച്ചപ്പോള്‍ ഒരു ചുവന്ന തുണി വീശി ട്രെയിന്‍ നിര്‍ത്താനാണ് അദ്ദേഹം ഉപദേശിച്ചത്.

പക്ഷേ തുണി തിരയുന്നതിനിടെ ദൂരെ ട്രയിന്‍ പ്രത്യക്ഷപ്പെട്ടു. വേറെ വഴിയൊന്നുമില്ലാതെ ഒടുവില്‍ സമീപത്തെ പറമ്പില്‍ നിന്നു കുലയായുള്ള ചുവന്ന പൂവു പറിച്ചു ട്രാക്കില്‍ കയറി നിന്നു ഫ്രാങ്ക്‌ലിന്‍ വീശിക്കാണിക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ട ലോക്കോ പൈലറ്റ് പാളം പൊട്ടിക്കിടന്നതിനു ഏതാനും മീറ്റര്‍ അകലെ ട്രയിന്‍ നിര്‍ത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് മംഗളൂരുവില്‍ നിന്നു ജീവനക്കാരെത്തി പാളം വെല്‍ഡു ചെയ്തു പിടിപ്പിച്ച ശേഷം ട്രയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. 50 മിനിട്ടുകള്‍ക്ക് ശേഷമാണ് ട്രയിന്‍ സര്‍വ്വീസ് പുനരാരം്യഭിച്ചത്. അട്ടിമറി സാധ്യത റയില്‍വേ തള്ളിക്കളഞ്ഞിട്ടുണ്ട്.