മറക്കാനാവാത്ത കാഴ്ചകള്‍, ഒരു സാധാരണ യാത്രിയിലൂടെ

single-img
25 July 2015

11760162_1036616903018296_2469580893411527236_n

യാത്രയും മടക്ക്യാത്രയും അവിസ്മരണീയമാക്കാം. അതും നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സിയില്‍. രാത്രി യാത്ര നിരോദനമുള്ള മുത്തങ്ങയിലൂടെയും ബന്ദിപ്പുരിലൂടെയും പോകാന്‍ അനുവാദമുള്ള കെ.എസ്.ആര്‍.സി.സി വാഹനത്തിലിരുന്ന് ഹെഡ്‌ലൈറ്റില്‍ റോഡരികില്‍ നില്‍ക്കുന്നതും റോഡ് മുറിച്ച് കടക്കുനന്തുമായ വന്യജീവികളെയും കണ്ടുള്ള ഒരു അവിസ്മരണീയ യാത്രയാകുമത്.

കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്നും ളൈവകുമന്നരം 5 മണിക്ക് പുറപ്പെടുന്ന ബസിലാണ് ഈ സ്വപ്‌നയാത്ര ആസ്വദിക്കാന്‍ പകുതി യാത്ര ചെയ്യേണ്ടത്. അഞ്ച് മണിക്ക് പുറപ്പെടുനന് ബസ് സൂര്യാസ്തമനത്തോടെ താമരശ്ശേരി ചുരം കടന്ന് വയനാട്ടിലേക്ക് പ്രവേശിക്കുന്നു. 9 മണിക്ക് താഴുവീഴുന്ന മുത്തങ്ങ ചെക് പോസ്റ്റിലൂടെ പോകുന്ന അവസാന വാഹനമാണ് ഈ കോഴിക്കോട്- മൈസൂര്‍ ബസ്. വാഹനത്തിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ റോഡരികിലും റോഡലിന് കുറുകേയും നടക്കുന്ന വന്യമൃഗങ്ങളെ കാണാനാവുമെന്നുള്ളളതാണ് ഈ യാത്രയുടെ പ്രത്യേകത. പ്രധാനമായും ആനയും കാട്ടുപോത്തുകളുമാണ് സഞ്ചാരികള്‍ക്ക് ദര്‍ശനം നല്‍കുന്നത്.

രാത്രി 8.30 ന് മുത്തങ്ങാ വനത്തിലേക്ക് പ്രവേശിക്കുന്ന ബസ് 9.30 ന് ഗുണ്ടല്‍പേട്ടിലെത്തും. ഭക്ഷണവും കഴിഞ്ഞ് അരമണിക്കൂര്‍ വിശ്രമത്തിനുശേഷം ബസ്‌വീണ്ടും പുറപ്പെടും. രാത്രി 11.30 ഓടെ ബസ് രാജകീയ പ്രൗഡിയോടെ നില്‍ക്കുന്ന മൈസൂരിലെത്തി യാത്ര അവസാനിപ്പിക്കും.

 

തിരിച്ചു വരുമ്പോള്‍ ബംഗളൂരു- നിലമ്പുര്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസിലാക്കാം യാത്ര. ബാംഗളൂരുവില്‍ നിന്നും രാത്രി 12.30ഓടെ മൈസൂരിലെത്തുന്ന ബസ് രാത്രി 2 മണിയോടെ ബന്ദിപ്പൂര്‍ വനത്തിലേക്ക് പ്രവേശിക്കും. ആനയും കാട്ടുപോത്തും കരടിയും പുലിയും വിഹരിക്കുന്ന കാട്ടില്‍ വിജനതയിലൂടെ അവയുടെ സമീപത്തിലൂടെ യാത്രചെയ്യാം. ഒന്നരമണിക്കൂര്‍ വനയാത്രകഴിഞ്ഞ് വെളുപ്പിന് 3.30ന് വനാതിര്‍ത്തി കടക്കുന്ന ബസ് നാടുകാണിച്ചുരം വഴി 5 മണിക്ക് നിലമ്പൂരില്‍ യാത്ര അവസാനിപ്പിക്കും.

ഒരു ദിവസത്തെ ഉറക്കത്തിന് അവധികൊടുത്ത് പോക്കറ്റിലൊതുങ്ങുന്ന തുകയ്ക്ക ഒരവിസ്മരണീയ യാത്ര ഇതിലൂടെ സ്വന്തമാക്കാം. കോഴിക്കോട്- മൈസൂര്‍ ഫാസ്റ്റ് പാസ്സഞ്ചറില്‍ 199 രൂപയും ബംഗളൂരു-നിലമ്പുര്‍ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ്സില്‍ 237രൂപയുമാണ് ടിക്കറ്റ് നിരക്ക്.

കൂട്ടത്തില്‍ ഒരു കാര്യം കൂടി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ മുന്നറിയിപ്പ് തരുന്നു. ഈ യാത്രയ്ക്ക് റിസര്‍വ്വ് ചെയ്ത പോകുന്നതാണ് അഭികാമ്യം. അതില്‍ കോഴിക്കോട്- മൈസൂര്‍ ഫാസ്റ്റ് പാസെഞ്ചറിലാണെങ്കില്‍ 51ആം നമ്പര്‍ സീറ്റ് തെരഞ്ഞെടുക്കുന്നതാവും നല്ലത്. അതുപോലെ ബംഗളൂരു- നിലമ്പുര്‍ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ്സില്‍ തെരഞ്ഞെടുക്കേണ്ടത് സീറ്റ് നമ്പര്‍ 2 ആണ്. മുന്‍പിലുള്ള കാഴ്ചകള്‍ ഒരു മറവുമില്ലാതെ കാണുവാനും രാത്രിയില്‍ വനത്തിനുള്ളിലെ തണുപ്പില്‍ നിന്നുള്ള മോചനവും ഈ സീറ്റ് തെരഞ്ഞെടുക്കലിലൂടെ സാധ്യമാകും.

ബസുകളുടെ ബുക്കിംഗ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2723796 (കോഴിക്കോട്), 0821 2440124 (മൈസൂര്‍)