കാനഡയില്‍ ഇന്ത്യയുടെ സ്വന്തന്ത്ര ദിനാഘോഷം ബ്രംപ്ടന്‍ മലയാളീ സമാജം ആഘോഷിക്കുന്നു

single-img
10 July 2015

mail.google.comബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ സ്വന്തന്ത്ര ദിനാഘോഷം അടുത്ത ശനിയാഴ്ച ഓഗസ്റ്റ്‌ 15 നു വൈകിട്ട് അഞ്ചു മണിക്ക് സമാജം സെന്ററില്‍ വെച്ച് വിപുലമായി ആഘോഷിച്ക്കുന്നു . പതാക ഉയര്‍ത്തല്‍ ഉള്‍പ്പെടെഉള്ള വര്‍ണ്ണശബളമായ പരിപാടിയില്‍ കുട്ടികളുടെ വിവിധ കല പ്രകടനങ്ങളും പരിപാടിക്ക് മറ്റു കൂട്ടുന്നതാണ്.

അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഡോ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ സ്മരണയെ അനുസ്മരിക്കാന്‍ സമാജം ഏറ്റെടുത്തിരിക്കുന്ന അവയവദാന പ്രചാരണത്തിന്റെ ഔപചാരിക ഉത്ഘാടനവും അന്നേ ദിവസം നിര്‍വഹിക്കപെടുന്നു. കൂടാതെ സമാജത്തിന്റെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനവും നടത്തുന്നതായിരിക്കും. കാനഡയിലെ മലയാളികൾ ചടങ്ങിൽ കൃത്യ സമയത്ത് തെന്നെ എത്തിച്ചേരണമെന്ന് സമാജം സെക്രട്ടറി ശ്രീ ഗോപകുമാര്‍ നായര്‍ അറിയിച്ചു