സ്വന്തം വ്യാപാര ശാലയിലേക്ക് കറണ്ട് മോഷ്ടിച്ച ഉന്നതനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടയില്‍ വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്ങിന്റെ കസേര തെറിച്ചു

single-img
8 July 2015

Rishiraj-Singh

സ്വന്തം വ്യാപാരശാലയിലേക്ക് കറന്റ് മോഷ്ടിച്ച സംസ്ഥാനത്തെ വ്യവസായ പ്രമുഖനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടയില്‍ വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്ങിന്റെ കസേര തെറിച്ചു. വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തു നിന്നും ഋഷിരാജിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയായാണ് സ്ഥലം മാറ്റിയത്.

വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് ഓഫീസറുടെ കസേര സര്‍ക്കാര്‍ ഇപ്പോള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. എ.പി. ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്ന ബി. സന്ധ്യയെ പോലീസ് ആസ്ഥാനത്ത് ആധുനികവത്കരണ വിഭാഗത്തിലും നിയമിച്ചു.

ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ നിധിന്‍ അഗര്‍വാളിനെ എസ്.സി.ആര്‍.ബിയില്‍ നിയമനം നല്‍കി.