വിദ്യതേടി പുഴയ്ക്കക്കരെയുള്ള സ്‌കൂളിലേക്ക് പോകുന്ന നാനൂറോളം കുട്ടികള്‍ക്ക് പുണ്യറംസാന്‍ മാസത്തില്‍ പി.പി. മജീദ് പണിതുനല്‍കിയത് ഒരു പാലം

single-img
2 July 2015

Majid

വിദ്യതേടി പുഴയ്ക്കക്കരെയുള്ള സ്‌കൂളിലേക്ക് കടത്ത് കടന്ന് പോകുന്ന നാനൂറോളം കുട്ടികള്‍ക്ക് പുണ്യറംസാന്‍ മാസത്തില്‍ കൊണ്ടോട്ടി നീറാടിലെ പി.പി. മജീദ് പണിതുനല്‍കിയത് ഒരു പാലമാണ്. ഈനാളി കടവില്‍ തകര്‍ന്നൊടിഞ്ഞ പാലത്തിനു പകരം പുതിയപാലം വന്നതോടെ പുഴയ്ക്കപ്പുറത്തുള്ള അടയ്ക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന നാനൂറോളം കുട്ടികള്‍ ആഹഌദത്തിലാണ്.

പഴയ പാലം തകര്‍ന്നതോടെ പുഴയ്ക്കപ്പുറമുള്ള യാത്ര ഭയപ്പെടുത്തുന്ന ഒന്നായിരുന്നു കുണ്ട്‌ലാംപാടത്തുകാര്‍ക്ക്. സ്‌കൂളില്‍ പഠിക്കാനായി പുഴകടക്കുന്നതേറെയും കൊച്ചുകുട്ടികളാണ്. അപ്പോഴാണ് ഗ്രാമവാസികളുടെ കഷ്ടതയറിഞ്ഞ് മജീദ് എത്തിയത്.

പാലത്തിനുള്ള പണം മജീദ് നല്‍കിയതോടെ കുണ്ട്‌ലാംപാടത്തുകാര്‍ പാലംകെട്ടാനായി ഒന്നിച്ചിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ മുന്‍കൈയെടുത്ത് പാലം പണിതു തീര്‍ത്തു. അവര്‍ക്കൊപ്പം കൂടാന്‍ മജീദും ബന്ധുവായ പി.ഇ. മജീദും കൂട്ടുകാരുമെത്തിയിരുന്നു. കുണ്ട്‌ലാംപാടം പ്രതിഭാകഌ് പ്രവര്‍ത്തകര്‍ ആഹഌദാരവത്തോടെയാണ് ഇവരെ എതിരേറ്റത്.

തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം കുട്ടന്‍ പാലം പപാലം പണിക്ക് നേതൃത്വം വഹിച്ചു. സത്കര്‍മ്മങ്ങളില്‍ ഏര്‍െപ്പടലാണ് റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ മുഖ്യ ധര്‍മ്മമെന്നും അതിനായി ഇത്തരത്തിലുള്ള പ്രവൃത്തികള്‍ മാനസികമായ ഊര്‍ജ്ജമുണ്ടാക്കുമെന്‌നും മജീദ് പറഞ്ഞു.

തങ്ങള്‍ക്കു വേണ്ടി ദൂരസ്ഥലത്തുനിന്ന് സഹായവുമായെത്തിയ മജീദിനും സുഹൃത്തുക്കള്‍ക്കും ഹൃദ്യമായ യാത്രയയപ്പാണ് കുണ്ട്‌ലാംപാടത്തെ നിവാസികള്‍ നല്‍കിയത്.