ദരിദ്രരെ സഹായിക്കാനുള്ള നരേന്ദ്രമോദിയുടെ ‘ഗിവ് ഇറ്റ്അപ്’ പദ്ധതിപ്രകാരം ഗാനഗന്ധര്‍വ്വന്‍ യേശുദാസും പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചു

single-img
2 July 2015

YG_Mahendran_Ragasiyam_Parama_Ragasiyam_Drama_Stillsb933e392537752ec79a0149f3817bb77ദരിദ്രരെ സഹായിക്കാനുള്ള നരേന്ദ്രമോദിയുടെ ‘ഗിവ് ഇറ്റ്അപ്’ പദ്ധതിപ്രകാരം പാചകവാതകത്തിനുള്ള സബ്‌സിഡി വേണ്ടെന്നുവെച്ചവരില്‍ ഗായകന്‍ കെ.ജെ. യേശുദാസും. സാമ്പത്തികമുള്ള ഒരു കുടുംബം പാചകവാതക സബ്‌സിഡി വേണ്ടെന്ന് വെച്ച് അതിലൂടെ ലഭിക്കുന്ന പണം കൊണ്ട് ഒരു ദരിദ്രകുടുംബത്തിന്റെ അടുക്കളയില്‍ അടുപ്പ് കത്തിക്കാന്‍ ശ്രമിക്കാമെന്ന് പ്രധാനമന്ത്രിയുടെ ആശയപ്രകാരമാണ് ഗിവ് ഇറ്റ് അപ് പദ്ധതി നടപ്പിലാക്കുന്നത്.

യേശുദാസിനെ കൂടാതെ നടന്‍ കമല്‍ഹാസന്‍, സംവിധായകന്‍ മണിരത്‌നം, പരേതനായ നടന്‍ ശിവാജി ഗണേശന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും എല്‍്പി.ജി സബ്‌സിഡി ഉപേക്ഷിച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക വിതരണക്കമ്പനിയായ ഇന്‍ഡെയ്ന്‍ അറിയിച്ചു. യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസും പാചകവാതക സബ്‌സിഡി വേശണ്ടന്നുവെച്ചവരില്‍ പെടുന്നു.

ഇതുവരെ ഇന്ത്യയില്‍ ആറുലക്ഷത്തോളം പേര്‍ പാചകവാതക സബ്‌സിഡി വേണ്ടെന്നുവെച്ചിട്ടുള്ളതില്‍ അമ്പതിനായിരത്തോളംപേര്‍ തമിഴ്‌നാട്ടില്‍നിന്നാണ്. 215 രൂപയാണ് 14.2 കിലോഗ്രാം ഭാരമുള്ള ഒരു സിലിണ്ടറിന് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നത്. അങ്ങനെ ഒരു വര്‍ഷം 12 സിലിണ്ടറുകളാണ് ഒരു ഉപഭോക്താവിന് ലഭിക്കുമമ്പാള്‍ അതുവഴി പ്രതിവര്‍ഷം 2,580 രൂപയാണ് സബ്‌സിഡിയായി തിരികെ ലഭിക്കുന്നത്.