പോലീസ് സാധാരണക്കാരനോട് പെരുമാറുമ്പോള്‍ സാമാന്യബോധം കാണിക്കണമെന്ന് ഡിജിപി

single-img
6 June 2015

senkumarസാധാരണക്കാരനോട് പെരുമാറുമ്പോള്‍ പോലീസ് സാമാന്യബോധം കാണിക്കണമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. പോലീസ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡിജിപി.

പാവപ്പെട്ടവര്‍ക്കായി നിയമത്തിന്റെ പരിധിയില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്താലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളും കാണാതാകുന്ന കേസുകളില്‍ പോലീസ് അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.