രാജ്യത്തെ നുറിലേറെ ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് 6600 കിലോമീറ്റര്‍ നീളത്തില്‍ 60000 കോടി രൂപ ചെലവില്‍ ലോകനിലവാരമുള്ള വന്‍ ഹൈവേ ശൃംഖല വരുന്നു

single-img
25 May 2015

National Highരാജ്യത്തെ നുറിലേറെ ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വന്‍ ഹൈവേ ശൃംഖല വരുന്നു. 6600 കിലോമീറ്റര്‍ നീളത്തില്‍ 60000 കോടി രൂപ ചെലവി ലോകനിലവാരമുള്ള ഈ വന്‍ ഹൈമവയുടെ നിര്‍മ്മിതി. ‘രാഷ്ട്രീയ രാജ്മാര്‍ഗ് ജില്ലാ സംജ്യോക്ത പര്യോജന’ (ആര്‍.ആര്‍.ഇ െസഡ്.എസ്.പി) എന്ന് പേരിട്ടിരിക്കുന്നഈ പദ്ധതിയുടെ നിര്‍മ്മാണ കാലാവധി 5 വര്‍ഷമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

എന്നാല്‍ ദേശീയപാതാവികസനവും വീതികൂട്ടലും കേരളത്തില്‍ മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തില്‍, നിര്‍ദിഷ്ടപദ്ധതിയില്‍നിന്ന് കേരളം പുറത്താകാനാണ് സാധ്യത. ഹൈവേ വികസനത്തിന് സ്ഥലം നല്‌കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണെങ്കിലും ജില്ലകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ട്. റോഡുവികസനവുമായി ബന്ധപ്പെട്ട് ഈയിടെ പ്രഖ്യാപിച്ച ‘ഭാരത് മാല’ പദ്ധതിക്ക് തുടര്‍ച്ചയായിട്ടാണ് ജില്ലകളെ ബന്ധിപ്പിക്കുന്ന ആര്‍.ആര്‍.ഇ െസഡ്.എസ്.പി. ആസൂത്രണം ചെയ്തിരിക്കുന്നത്.

ഭാരത് മാലക്ക് പുറമേ, രാജ്യത്തെ തുറമുഖങ്ങളെ ഗുണനിലവാരമുള്ള റോഡുമാര്‍ഗം ബന്ധിപ്പിക്കുന്നതിനുള്ള ‘സാഗര്‍മാല’ പദ്ധതിയും ഈ നാഷണല്‍ ഹൈവേയും കൂടിയാകുമ്പോള്‍ രാജ്യശത്ത ഹൈവേകള്‍ ലോക നിലാവരത്തിലേക്ക് ഉയരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.