ആന്‍ഡമാന്‍ കടലില്‍ ഗതിയില്ലാതെ അലയുന്ന റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്ക് അഭയം നല്‍കാന്‍ തയ്യാറാണെന്ന് ഫിലിപ്പീന്‍സ് അറിയിച്ചു

single-img
20 May 2015

Rohingyanആന്‍ഡമാന്‍ കടലില്‍ ഗതിയില്ലാതെ അലയുന്ന റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്ക് അഭയ വാഗ്ദാനവുമായി ഫിലിപ്പീന്‍സ് രംഗത്ത്. അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമേകാന്‍ യുഎന്‍ തത്വങ്ങള്‍ അനുസരിച്ച് തങ്ങള്‍ ബാധ്യസ്ഥരാണെന്നും റോഹീങ്ക്യകള്‍ക്ക് ഫിലിപ്പീന്‍സിന്റെ അതിര്‍ത്തികള്‍ തുറന്നുകൊടുക്കാന്‍ ഒരുക്കമാണെന്നും ഫിലിപ്പീന്‍സ് അറിയിച്ചു.

അനുകമ്പയും ഉദാരമതികളുമായ ജനതയാണ് ഫിലിപ്പീന്‍സിലുള്ളത്. അതിനാല്‍ തന്നെ ഞങ്ങളോട് മാനുഷിക സഹായം തേടിയവരെ ഞങ്ങള്‍ മടക്കിയയക്കില്ല: സെനറ്റര്‍ പൗലോ അക്വിനോ അറിയിച്ചു. എല്ലാ നിയമ പ്രശ്‌നങ്ങളും ഉടന്‍ തീര്‍ത്ത് ബോട്ടില്‍ കഴിയുന്നവര്‍ക്ക് തീരമണയാനുള്ള സൗകര്യം ഒരുകക്ി തരണമെന്ന് അന്താരാഷ്ട്ര ഏജന്‍സികളോട് തങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും പ്രസിഡന്റ് ബെന്‍ഗിനൊ അക്വിനൊയുടെ ബന്ധുവാ പൗലോ അക്വിനൊ അഭ്യര്‍ത്ഥിച്ചു.

തങ്ങളോട് അഭയം ആവശ്യശപ്പട്ടു വരുന്നവര്‍ക്ക് മതിയായ രേഖകളില്ലെങ്കില്‍ പോലും അഭയം നല്‍കുന്നത് രാജ്യത്തിന്റെ കടമയാണെന്ന് ഫിലിപ്പീന്‍സ് ജസ്റ്റീസ് സെക്രട്ടറി ലൈലാ ഡി ലിമ നേരത്തെ വ്യക്തമാക്കിയിരുന്നു. ബോട്ടുകളില്‍ നടുകടലില്‍ കഴിയുന്നവര്‍ അഭയം തേടി രാജ്യത്തെ സമീപിച്ചെങ്കില്‍ അവര്‍ക്ക് അഭയം നല്‍കാനുള്ള നിയമവും സംവിധാനവും രാജ്യത്തുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ ശക്തമായിട്ടും മലേഷ്യയും ഇന്തോനേഷ്യയുമടക്കമുള്ള രാഷ്ട്രങ്ങള്‍ റോഹിങ്ക്യകളോട് ഒരു അനുകൂല മനോഭാവവും കാട്ടിയില്ല. ഈ രാജ്യങ്ങള്‍ അഭയാര്‍ത്ഥി ബോട്ടുകള്‍ തിരിച്ചയയ്ക്കുന്ന തിരിക്കിലാണ്. മ്യാന്‍മറിലെ ബുദ്ധിസ്റ്റുകളുടെ അതിക്രമം ഭയന്ന് റോഹിങ്ക്യ വംശജര്‍ കൂട്ടമായി കപ്പലുകളില്‍ ഇന്തോനേഷ്യ, തായ്‌ലന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അഭയം തേടുകയും അവര്‍ നിഷേധിക്കുകയും ചെയ്തത് ലോകമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. മതിയായ ഭക്ഷണവും വെള്ളവും കിട്ടാതെയും രോഗം ബാധിച്ചും നൂറുകണക്കിന് ജനങ്ങള്‍ ആന്‍ഡമാന്‍ കടലില്‍ അലയുന്നതിനിടെ മരിച്ചിരുന്നു. ഇതിനിടെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്നും 800ഓളം പേരെ ഇന്തോനേഷ്യന്‍ നാവിക സേന രക്ഷപ്പെടുത്തുകയും ശചയ്തിരുന്നു.