സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു, ആഗോള താപനവും മഞ്ഞുരുകലും മൂലം

single-img
14 May 2015

global-warming

മനുഷ്യന്‍ പ്രകൃതിക്ക് നല്‍കിയ ഓരോ ആഘാതത്തിനും മുതലും പലിശയും ചേര്‍ത്ത് തിരികെ വാങ്ങാന്‍ തയ്യാറാകാനുള്ള മുന്നറിയിപ്പുമായി ഭൂമിയിലെ സമുദ്രനിരപ്പ് ഓരോവര്‍ഷവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നു ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ആഗോളതാപനം മൂലം മഞ്ഞുമലകള്‍ ഉരുകിയുണ്ടാകുന്ന ജലപ്രവാഹമാണ് സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കാന്‍ കാരണമെന്നും അവര്‍ പറയുന്നു.

1901 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 19 സെ.മീ. വരെ സമുദ്രനിരപ്പ് ഉയര്‍ന്നതായി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎന്‍ വിദഗ്ധസമിതി വ്യക്തമാക്കുന്നു. ഇതില്‍ശരാശരി 1.7 മില്ലിമീറ്റര്‍ വീതമായിരുന്നു ഓരോ വര്‍ഷത്തെയും സമുദ്രനിരപ്പ് വര്‍ദ്ധനയായിരുന്നെങ്കിലും 1993നും 2010നുമിടയില്‍ ഇതു പ്രതിവര്‍ഷം 3.2 മില്ലിമീറ്റര്‍ ആയി കുതിച്ചുയരുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.

ഉപഗ്രഹനിരീക്ഷണത്തിന്റെയും കൂടി അടിസ്ഥാനത്തിലുള്ള ഈ കണ്ടെത്തലുകള്‍ യുഎന്‍ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് പുറത്തിറക്കിയ അഞ്ചാമതു റിപ്പോര്‍ട്ടിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്.