ബോക്‌സിംഗില്‍ സ്വര്‍ണ്ണം നേടിയ റിഷു മിത്തല്‍ എന്ന പത്താംക്ലാസുകാരി ജീവിക്കുവാനും പഠിക്കുവാനും പണം കണ്ടെത്തുന്നത് അയല്‍വീടുകളില്‍ പാത്രം കഴുകി

single-img
8 April 2015

xRishu-Mithalഹരിയാനയ്ക്കുവേണ്ടി സംസ്ഥാനതല ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ പത്താം ക്ലാസുകാരി റിഷു മിത്തല്‍ ജീവിക്കുവാനും പഠിക്കുവാനും പണം കണ്ടെത്തുന്നത് അയല്‍വീടുകളില്‍ പാത്രം കഴുകി. അച്ഛനും അമ്മയും നഷ്ടപ്പെട്ട റിഷുവിന് ഒരു സഹോദരന്‍ മാത്രമാണുള്ളത്.

ഒരുപക്ഷേ ശരിയായ പരിശീലനവും സഹായവും ലഭിച്ചാല്‍ ഇന്ത്യയുടെ മറ്റൊരു മേരികോം ആകേണ്ട താരമാണ് റിഷു. എന്നാല്‍ സാമ്പത്തിക പരാധീനത കാരണം സമീപ പ്രദേശത്തുള്ള വീടുകളില്‍ വീട്ടുവേല ചെയ്താണ് ജീവിക്കുന്നതിനും പഠിക്കുന്നതിനുമുള്ള പണം റിഷു കണ്ടെത്തുന്നതെന്നുള്ളതാണ് സത്യം. സ്‌കൂളില്‍ നിന്നു വന്നശേഷമാണ് റിഷു ബോക്‌സിങ് പരിശീലനത്തിന് സമയം കണ്ടെത്തുന്നത്.

2014ല്‍ ഹരിയാനയില്‍ നടന്ന സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പിലാണ് റിഷു സ്വര്‍ണ്ണ മെഡല്‍ നേടിയത്. 2012 ല്‍ ഭിവാനിയിലും 2013ല്‍ ഫരിദാബാദിലും നടന്ന മത്സരങ്ങളിലും റിഷുവായിരുന്നു വിജയതാരം. ഈ പരാധീനതകള്‍ക്കിടയിലുംറിഷുവിനൊരു സ്വപ്‌നമുണ്ട്, ഒരുനാള്‍ തനിക്കും ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മേരി കോമിനെപ്പോലെയാകണമെന്നുള്ള സ്വപ്നം.