നാളെ ഭൗമ മണിക്കൂര്‍; 8.30 മുതല്‍ 9.30 വരെ ഒരുമണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് നമുക്കും അണിചേരാം

single-img
27 March 2015

Earth-in-Handsവേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ ആഹ്വാനം ചെയ്ത ഭൗമമണിക്കൂര്‍ നാളെ. ഭൗമമണിക്കൂര്‍ ആചരണത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും പങ്കെടുക്കുന്നു.

‘ഒരു മണിക്കൂര്‍ സ്വിച്ച് ഓഫ് ചെയ്യുക, നല്ല നാളേക്കായി പരിസ്ഥിതിസൗഹൃദ ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറുക’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി നാളെ രാത്രി 8.30 മുതല്‍ 9.30 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതിവിളക്കുകള്‍ അണച്ച് ഈ വര്‍ഷം സംഘടിപ്പിക്കുന്ന പരിപാടികളില്‍ എല്ലാ മലയാളികളും സഹകരിക്കണമെന്ന് ഡബ്‌ള്യു.ഡബ്‌ള്യു.എഫ് സ്‌റ്റേറ്റ് ഡയറക്ടര്‍ രഞ്ജന്‍ മാത്യു വര്‍ഗീസ് അറിയിച്ചു.

മാത്രമല്ല, മുന്‍വര്‍ഷങ്ങളിലെപ്പോലെ സൗജന്യ വിതരണത്തിനായി 5000 സിഎഫ്. വിളക്കുകള്‍ കെഎസ്ഇബി ലിമിറ്റഡ് ഇത്തവണയും നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.