ആകശത്തെ തീഗോളങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

single-img
1 March 2015

fireball-in-sky__largeജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ആകാശത്തു കണ്ട തീഗോളം വീണ്ടും ആവര്‍ത്തിച്ചേക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മെയ് മാസത്തിനു മുന്‍പായിതന്നെ ഇവ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കുമെന്നാണ് വിദഗ്ദര്‍ അറിയിക്കുന്നത്.

ബഹിരാകാശത്തെ ഉപഗ്രഹ, റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കുന്നതാണിതെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ബഹിരാകാശത്ത് ഏകദേശം മൂവായിരത്തോളം ഉപഗ്രഹങ്ങളാണുള്ളത്. ഇതില്‍ 1071 എണ്ണം മാത്രണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തന രഹിതമായ മറ്റു ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ കത്തിയമരുന്നതെന്നും അവര്‍ പറയുന്നു.

അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയാണ് ഒരോ ഉപഗ്രഹത്തിന്റെയും ആയുസ്. ഉപയോഗശൂന്യമാകുന്നവയെ തിരികെ ഭൂമിയിലെത്തിക്കാന്‍ മാര്‍ഗങ്ങളൊന്നുമില്ല.
ഇത്തരം ഉപഗ്രഹാവശിഷ്ടങ്ങളും റോക്കറ്റുകളുടെ അവശിഷ്ടങ്ങളും ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.