റോജിക്കെതിര റാഗിങ്ങ് ആരോപണമുന്നയിച്ച് നല്‍കിയ മൂന്ന് പരാതികളിലേയും കൈയക്ഷരം ഒന്ന്; അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി വിശദീകരണം തേടി.

single-img
26 February 2015

Roji-Roy-familyനഴ്‌സിങ് വിദ്യാര്‍ഥിയായ റോജി റോയ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയുടെ മുകളില്‍ നിന്നു ചാടി മരിച്ച സംഭവത്തില്‍ അന്വേഷണ നടപടികള്‍ അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോടു ഹൈക്കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിക്കെതിരെ റാഗിങ് ആരോപണമുന്നയിച്ചു മൂന്നു പരാതികള്‍ നല്‍കിയതില്‍ ഒരേ കയ്യക്ഷരമാണെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി ഇക്കാര്യം അറിയിച്ചത്. കൈയക്ഷരം ഒന്നാണെന്നുള്ള കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചോ എന്നും ഹൈക്കോടതി ആരാഞ്ഞു.

റോജിയുടെ മാതാപിതാക്കളായ റോയ് ജോര്‍ജ്, സജിത റോയ് എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റിസ് പി. ഉബൈദ് പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണ പത്രിക നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. നിലവിലെ അന്വേഷണം ശരിയല്ലെന്നും മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നും ആരോപിച്ചാണു പരാതിക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.