ഗൗതം മേേനാന്റെ അടുത്ത ചിത്രത്തിലെ നായകന്‍ വിക്രം

single-img
10 February 2015

maxresdefaultയെന്നൈ അറിന്താലില്‍ സൂപ്പര്‍സ്റ്റാര്‍ അജിത്തിനൊപ്പം ഒന്നിച്ച് വന്‍വിജയം സൃഷ്ടിച്ച ഗൗതം മേനോന്‍ തന്റെ അടുത്ത ചിത്രത്തില്‍ ചിയാന്‍ വിക്രവുമായി ഒന്നിക്കുന്നു. ഐയ്ക്ക് ശേഷം വിക്രം ചെയ്തുകൊണ്ടിരിക്കുന്ന വിജയ് മില്‍ട്ടന്‍ ഒരുക്കുന്ന 10 എന്‍ട്രതുക്കുള്ള എന്ന ചിത്രത്തിനു ശേഷം ഗൗതം മേനോന്റെ ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗൗതവും വിക്രവും കൂടിക്കാഴ്ച നടത്തിയെന്നും തിരക്കഥ ഇഷ്ടപ്പെട്ട വിക്രം ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രിലോട് കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നും ആ സമയം ചിമ്പുവുമായുളള ചിത്രം ഗൗതം മേനോന്‍ വിക്രവുമായുള്ള ചിത്രത്തിന്റെ ജോലികളിലേക്ക് പ്രവേശിക്കുകയും ചെയ്യും.